ആരോഗ്യമേഖലയിൽ ലോകശ്രദ്ധ നേടാൻ സർക്കാറിന് സാധിച്ചു -ഡെപ്യൂട്ടി സ്പീക്കർ

അടൂർ: ആരോഗ്യമേഖലയിൽ പ്രവർത്തന മികവുകൊണ്ട് ലോകത്തിന്‍റെ ആദരവ് നേടിയെടുക്കാൻ സർക്കാറിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകപരമായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധി കാലഘട്ടത്തിൽപോലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന്‍റെ ആരോഗ്യമേഖലക്ക് സാധിച്ചു. ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ ഉദയൻ, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഷീനാ രാജൻ, ശ്രീജാകുമാരി, പി.പി. ബാബു, അനിതകുമാരി, മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, രാജേഷ് അമ്പാടി, സൂസൻ ശശികുമാർ, ഡി. ലക്ഷ്മി, രാജേഷ് മണക്കാല, അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ട്​ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. PTL ADR PHC ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.