റാന്നി: ഒന്നുമില്ലായ്മയിൽനിന്ന് ആരംഭിച്ച ജീവിതത്തിൽ നേടിയവയൊക്കെ ദാനമായി നൽകുമ്പേഴെ സന്തോഷവും സമാധാനവും ലഭിക്കൂവെന്ന് കിഡ്നി ഫെഡറേഷൻ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വസ്ത്ര-ഭക്ഷ്യ ബാങ്കും മെഗാവസ്ത്രമേളയും അങ്ങാടി നാക്കോലക്കൽ സീനിയർ സിറ്റിസൺ കെയർ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ദൈവസ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് കാരുണ്യപ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സെന്‍റർ ഡയറക്ടർ വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. റോയി മാത്യു കോർ എപ്പിസ്കോപ്പ, ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. ജോസഫ് വരമ്പക്കൽ, ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽകുമാർ, ബിന്ദു റെജി, ചിറമേൽ ട്രസ്റ്റ് ഭാരവാഹികളായ രാജൻ പി. തോമസ്, സി.വി. ജോസ്, ഡോ. ജെൻസി ബ്ലസൻ, ആലിച്ചൻ ആറൊന്നിൽ, റിങ്കു ചെറിയാൻ, ബോബി കിഴക്കേമുറി, തോമസ് മാമ്മൻ, ജോസഫ് കല്ലറക്കൽ, ചാക്കോ വളയനാട്ട്, മേഴ്സി പാണ്ടിയത്ത്, പ്രസാദ് കടവുപുഴ, അന്നമ്മ കുര്യാക്കോസ്, തോമസുകുട്ടി പുന്നൂസ്, അലിയാർ എരുമേലി, കെ.പി. തോമസ് കല്ലുംപുറത്ത് എന്നിവർ സംസാരിച്ചു. വൃക്കരോഗികൾക്കുള്ള സഹായവും വിവിധ അവാർഡുകളും ആന്റോ ആന്റണി നൽകി. Ptl rni_1 trust ഫോട്ടോ: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റാന്നിയിൽ ആരംഭിച്ച വസ്ത്ര-ഭക്ഷ്യ ബാങ്ക്, വസ്ത്രമേള പരിപാടിയുടെ പൊതുസമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.