അർച്ചന ആശുപത്രി അടക്കാൻ നിർദേശം

പന്തളം: കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ കോവിഡ് ചികിത്സക്ക്​ പന്തളത്ത് പ്രവർത്തിച്ചുവന്ന അർച്ചന ആശുപത്രി നിർത്തലാക്കാൻ ഡി.എം.ഒ എസ്. അനിതാകുമാരി കെട്ടിട അധികൃതർക്ക് നോട്ടീസ് നൽകി. ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുൻ നഗരസഭ സെക്രട്ടറി എസ്. ജയകുമാർ ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഫയർ ആൻഡ്​​ സേഫ്റ്റി സംവിധാനമില്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചുവന്നിരുന്നതെന്ന് കാണിച്ച് നഗരസഭയും കെട്ടിട ഉടമക്ക്​ നോട്ടീസ് നൽകിയിരുന്നു. ഇപ്പോൾ പത്തിൽതാഴെ രോഗികൾ മാത്രമാണ് ചികിത്സക്ക്​ ആശുപത്രിയിലുള്ളത്. ഇവർ ആശുപത്രി വിടുന്നതോടെ കെട്ടിടം അടച്ചുപൂട്ടാനാണ്​ നിർദേശം നൽകിയിരിക്കുന്നത്. ഡി.എം.ഒയുടെ കത്തിന്മേൽ നഗരസഭ കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.