പകർച്ചവ്യാധി പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്‍റെ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും . പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള മാസ്കുകളുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.കെ. ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം പൊന്നമ്മ ചാക്കോ, ഹെൽത്ത് സൂപ്പർവൈസർ ജയകുമാർ, സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്‍റ്​ ഷൈനു ചാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജു, ദിലീപ് ഖാൻ, ഷൈനി എന്നിവർ സംസാരിച്ചു. Ptl rni - 4 vechoochira ഫോട്ടോ: വെച്ചൂച്ചിറ പഞ്ചായത്തിലെ വിദ്യാലയങ്ങളിലേക്കുള്ള പകർച്ചവ്യാധി പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം പ്രസിഡന്‍റ്​ ടി.കെ. ജയിംസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.