ജനത കൺസ്ട്രക്​ഷൻസ് ആൻഡ്​ ജനറൽ വർക്കേഴ്സ് യൂനിയൻ സമ്മേളനം

പത്തനംതിട്ട : ജനത കൺസ്ട്രക്​ഷൻസ് ആൻഡ്​ ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്. എം. എസ് ) രജതജൂബിലി സമ്മേളനം 26,27 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 10.30ന്​ പതാക ഉയർത്തൽ. 27ന് രാവിലെ 9.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ. ഡി. എസ്​ സംസ്ഥാന പ്രസിഡന്‍റ്​ മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പ്രതിനിധി സമ്മേളനം അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക്​ രണ്ടിന് സുഹൃദ്​സമ്മേളനം വി .കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം മുൻമന്ത്രി സി.കെ. നാണു ഉദ്ഘാടനം ചെയ്യും . വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ആനി സിറ്റി, സെക്രട്ടറി ശശി പേരൂർ, കൺവീനർ ജോസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.