പത്തനംതിട്ട: മില്‍മ ഡയറി പ്ലാന്‍റിലേക്ക് വള്ളിക്കോട് ശുദ്ധജല പദ്ധതിയില്‍നിന്ന് വെള്ളം ലഭ്യമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും സര്‍ക്കാരിന്‍റെയും നീക്കം ജനവഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മില്‍മ പ്ലാന്‍റിലേക്ക് ശുദ്ധജല വിതരണ പദ്ധതിയില്‍നിന്ന് വെള്ളം നല്‍കുവാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വള്ളിക്കോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് പ്രഫ. ജി. ജോണ്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ ബീന സോമന്‍, റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍. പ്രമോദ്, വിമല്‍ വള്ളിക്കോട്, സുഭാഷ് നടുവിലേതില്‍, ആന്‍സി വര്‍ഗീസ്, പത്മ ബാലന്‍, ലിസി ജോണ്‍സണ്‍, രാജശേഖരന്‍ നായര്‍, പി.എന്‍. ശ്രീദത്ത്, സാംകുട്ടി പുളിക്കത്തറയില്‍, ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് കുത്തുകല്ലുമ്പാട്ട്, കോശി കുഞ്ഞ്, ഫിലിപ് കിടങ്ങില്‍, തോമസ് ടി.വര്‍ഗീസ്, ഷാജി തൈപ്ലാവിള, പ്രശാന്ത്, വി.ജി. മത്തായി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 14 MILMA കോണ്‍ഗ്രസ് കമ്മിറ്റി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു സ്വയംതൊഴില്‍ വായ്പ പത്തനംതിട്ട: ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് വനിത വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 15 സെന്‍റില്‍ കുറയാത്ത വസ്തു/ ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ കുറഞ്ഞപലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍നിന്ന് അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ല ഓഫിസില്‍ നേരിട്ടോ മേഖല മാനേജര്‍ ജില്ല ഓഫിസ്, പണിക്കന്‍ററത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ്റോഡ്, സ്റ്റേഡിയം ജങ്ഷന്, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍: 8281552350.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.