തിരുവല്ല: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി. കേസിലെ രണ്ടാംപ്രതി തമിഴ്‌നാട് കന്യാകുമാരി കാരന്‍കാട് പുല്ലുവിള സ്വദേശി പേരൂര്‍ച്ചാല്‍ വടക്കിനേത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന മുത്തുലിംഗമാണ് പിടിയിലായത്. കാഞ്ഞീറ്റുകര പേരൂര്‍ച്ചാല്‍ വടക്കിനേത്ത് കെ.പി. രമണിയമ്മയാണ് ആക്രമണത്തിന് ഇരയായത്. 21ന് വൈകീട്ടായിരുന്നു സംഭവം. കൂട്ടുപ്രതി തമിഴ്‌നാട് കന്യാകുമാരി പൊട്ടാല്‍ക്കുഴി കല്‍ക്കുളം വീട്ടില്‍ പ്രദീബന്‍ ചിദംബരത്തിനായി അന്വേഷണം വ്യാപിപ്പിച്ചു. സ്വര്‍ണമെന്ന് കരുതിയാണ് പ്രതികൾ മാല പൊട്ടിച്ചത്. പക്ഷേ മുക്കുപണ്ടം ആയിരുന്നു. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീട്ടിൽ അതിക്രമിച്ചുകയറി രമണിയമ്മയെ ക്രൂരമായി മർദിച്ചശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. രമണിയമ്മ കോയിപ്രം സ്‌റ്റേഷനില്‍ നൽകിയ പരാതിയെത്തുടർന്ന് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.