ഹോട്ട്സ്പോട്ട്‌ പട്ടികയിൽ ഉൾപ്പെടുത്തണം

വടശ്ശേരിക്കര: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽനിന്ന്​ നാറാണംമൂഴി പഞ്ചായത്തിൽപെട്ട വില്ലേജുകളായ അത്തിക്കയം, ചേത്തക്കൽ, പഴവങ്ങാടി, കൊല്ലമുള വില്ലേജുകൾ ഒഴിവായത് എം.എൽ.എയുടെ അനാസ്ഥ മൂലമാണെന്ന് ഡി.സി.സി വൈസ്‌ പ്രസിഡൻറ്‌ ടി.കെ. സാജു ആരോപിച്ചു. റാന്നിയിലെ ഭൂരിപക്ഷം ജനങ്ങൾ കാട്ടുപന്നിശല്യം മൂലം പൊറുതിമുട്ടുകയാണ്. ഇത് വനം വകുപ്പിന്‍റെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ എം.എൽ.എക്ക്​ വീഴ്ച പറ്റി. കോൺഗ്രസ്‌ നാറാണംമൂഴി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്‌ രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡൻറ്‌ ജോർജ്‌ ജോസഫ്‌, ഗ്രേസി തോമസ്‌, സിബി താഴത്തില്ലത്ത്‌, ബീന ജോബി, അഡ്വ.സാംജി ഇടമുറി, ജയിംസ്‌ രാമനാട്ട്‌, ഗോപിനാഥൻ, ഷിബു തോണിക്കടവിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.