റാന്നി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആരംഭിക്കുന്ന കേരഗ്രാമം പദ്ധതിക്ക് വെച്ചൂച്ചിറയിൽ തുടക്കമായി. വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര എന്നീ മൂന്നു പഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി. കേര കർഷകരെ സഹായിക്കുന്നതിനും കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ നടപ്പുവർഷം 50 ലക്ഷം രൂപയാണ് ചെലവഴിക്കുക. വെച്ചൂച്ചിറയിൽ 120 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് കേരഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റി പകരം പുതിയവ വെക്കുക, ജൈവവളം, ഇടവിള കൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ, തെങ്ങുകയറ്റ യന്ത്രം, ജലസേചനത്തിന് പമ്പ് സെറ്റുകൾ, ചെറുകിട ജൈവവള നിർമാണ യൂനിറ്റ്, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവ പദ്ധതിയിലൂടെ നടപ്പാക്കും. മൂന്ന് വർഷക്കാലയളവാണ് പദ്ധതിക്ക്. വെച്ചൂച്ചിറ പഞ്ചായത്തിൽ 1000 കർഷകരാണ് പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സതീഷ് പണിക്കർ, ജോയി കാനാട്ട്, ഷാജി കൈപ്പുഴ, ടി.കെ. രാജൻ, രാജി വിജയകുമാർ, എലിസബത്ത്, റംസീന, എൻ.ജി. പ്രസന്നൻ, എം.ബി. സുരേഷ് കുമാർ, ഷാജി തോമസ്, ടി.കെ. ബാബു, ആന്‍റച്ചൻ, എന്നിവർ സംസാരിച്ചു. Ptl rni_3 ഫോട്ടോ: കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂച്ചിറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.