പഠനപ്രവർത്തനം ദൃശ്യവത്​കരിച്ച് എം.സി യു.പി.എസ്

റാന്നി: മുഴുവൻ സമയ അധ്യയനം ആരംഭിക്കുന്ന ദിവസം കുട്ടികൾക്ക് കൗതുകം നൽകാൻ പഠനപ്രവർത്തനം ദൃശ്യവത്​കരിച്ച് ചേത്തക്കൽ എം.സി യു.പി സ്കൂൾ. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കുളം എന്ന ആവാസവ്യവസ്ഥയാണ് അധ്യാപകർ ക്ലാസിൽ ഒരുക്കിയത്. പ്രകൃതിസൗഹൃദ മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ വിവിധ ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടാനുള്ള തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. അക്കാദമിക താൽപര്യത്തോടുകൂടി നടത്തിയ പരിപാടിക്ക് പ്രഥമാധ്യാപിക ജൂബി മാത്യു, അധ്യാപകരായ മോൻസി മാത്യു, ബിനു കെ.സാം, ബിന്ദുമോൾ എബ്രഹാം, സി.ആർ.സി കോഓഡിനേറ്റർ സൈജു സക്കറിയ എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്‍റ്​ സിബി മാമ്മൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ptl rni _2 school Photo: മുഴുവൻ സമയ അധ്യയനം ആരംഭിക്കുന്നതി‍ൻെറ ഭാഗമായി ചേത്തക്കൽ എം.സി യു.പി സ്കൂളിൽ നടന്ന പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.