മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നതനിലവാരത്തിൽ നിർമിച്ച താലൂക്കിലെ മിക്ക റോഡുകളുടെയും തകർച്ച വേഗത്തിലാകുന്നു. പല റോഡുകളിലും ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കീഴ്വായ്പൂര് സ്റ്റോർമുക്ക് കൊറ്റൻകുടി റോഡിലും കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിലും പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. റോഡിൻെറ മധ്യഭാഗത്തും വശങ്ങളിലും വലിയ കുഴിയാണ് പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതിന് എടുക്കുന്നത്. പൂർണമായും തകർന്ന് കാൽനടപോലും ദുസ്സഹമായിരുന്ന റോഡ് നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കും ഒടുവിലാണ് ഉന്നതനിലവാരത്തിൽ ഉയർത്തി നിർമിച്ചത്. പാടിമൺ- കോട്ടാങ്ങൽ റോഡിൽ ശാസ്താംകോയിൽ യതീംഖാനപ്പടി മുതൽ കുളങ്ങരക്കാവ് ക്ഷേത്രംപടി വരെ ഏഴിടത്താണ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ കുഴിയെടുത്തത്. ഒരോ കുഴിയും നികത്തിക്കഴിയുംമുമ്പേ തൊട്ടടുത്ത് അടുത്ത കുഴിയെടുക്കേണ്ട അവസ്ഥയിലാണ്. ഫോട്ടോ . കീഴ്വായ്പൂര് കൊറ്റൻകുടി സ്റ്റോർമുക്ക് റോഡിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡ് കുഴിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.