പന്തളം: നഗരസഭയിൽ കുടുംബശ്രീയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ബി.ജെ.പി ഭരണ സമിതി ശ്രമിച്ചതായി എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായർ ആരോപിച്ചു. ചടങ്ങ് നടക്കേണ്ട ഓഡിറ്റോറിയം രാവിലെ സമയത്ത് തുറന്നുകൊടുക്കാതെയും കല്യാണം നടന്ന ഓഡിറ്റോറിയം വൃത്തിയാക്കാതെയും താമസിപ്പിച്ച് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിന് മൈക്ക് ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിട്ടതായും അവർ പറഞ്ഞു. പത്തുപേരെ വീതം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചു. ചടങ്ങ് പ്രഹസനമാക്കിയതിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി കൗൺസിലർമാർ ഭൂരിഭാഗവും ചടങ്ങിൽ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.