അടൂർ: സംസ്ഥാനപാതക്ക് അരികിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൻെറ ചുറ്റുമതിൽ തകർന്ന് അപകടാവസ്ഥയിൽ. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ കേരള സർവകലാശാല അടൂർ ടീച്ചർ കോളജിൻെറ ചുറ്റുമതിലാണ് തകർന്നുവീഴാറായി നിൽക്കുന്നത്. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുമുള്ള ജങ്ഷനിലാണ് ഈ സ്ഥാപനവും സ്ഥിതി ചെയ്യുന്നത്. കോളജ് വളപ്പിൽ മതിലിനോടു ചേർന്ന തണൽ മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് മതിൽ തകർന്നത്. ഇതോടുചേർന്നാണ് നടപ്പാതയും സംസ്ഥാന പാതയും കടന്നുപോകുന്നത്. അടുത്തുതന്നെ കാത്തിരിപ്പ് കേന്ദ്രവും ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ് യാത്രക്കാരും കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ഇതുവരെ അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. PTL ADR Danger wall കേരള സർവകലാശാല അടൂർ ടീച്ചർ എജുക്കേഷൻ കോളജിൻെറ ചുറ്റുമതിൽ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.