പന്തളം: ജങ്ഷനിലെ സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചിട്ടും ഗതാഗതക്കുരുക്കിന് അയവില്ല. ഒരാഴ്ചമുമ്പ് സിഗ്നൽ സംവിധാനം കേടായതിനെത്തുടർന്നാണ് പുനഃക്രമീകരിച്ചത്. ഇപ്പോൾ പഴയ ദിശകളൊക്കെ മാറി. മുമ്പ് എം.സി റോഡിലെ ഒരുഭാഗം കഴിഞ്ഞാൽ ജങ്ഷന് കിഴക്കുള്ള റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. എന്നാൽ, സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ചതോടെ ഇപ്പോൾ എം.സി റോഡിൽ രണ്ട് ഭാഗവും കഴിഞ്ഞശേഷമേ മാവേലിക്കര-പത്തനംതിട്ട റോഡിലേക്ക് വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. ദിശ മാറിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. വി.ഐ.പികളുടെ വാഹനങ്ങൾ ചീറിപ്പായുപ്പോൾ പൊലീസ് സിഗ്നൽ സംവിധാനം ഓഫാക്കുകയും ചെയ്യും. സ്കൂൾ തുറന്നതോടെ തിരക്കേറിയ പന്തളത്ത് തിങ്കളാഴ്ച രാവിലെ മണിക്കൂറുകളോളം രോഗിയുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ഫോട്ടോ: എം.സി റോഡിൽ പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.