കോന്നി: കാത്തിരിപ്പിനൊടുവിൽ തണ്ണിത്തോട്-കരിമാൻതോട് റോഡ് നിർമാണം പുരോഗമിക്കുന്നു. കാലങ്ങളായി തകർച്ചയിലായ റോഡ് ഉന്നത നിലവാരത്തിലാണ് ടാർ ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള 2.50 കിലോമീറ്ററും ജില്ല പഞ്ചായത്തിന് കീഴിലുള്ള നാല് കിലോമീറ്ററും റീബിൽഡ് കേരള ഇനിഷേറ്റിവിൽ ഉൾപ്പെടുത്തി 6.76 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപെടുത്തിയിട്ടുണ്ട്. എട്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. റോഡ് നിർമാണം വൈകുന്നത് സംബന്ധിച്ച് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. നിലവിലുള്ള റോഡിന്‍റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികളും പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.