പ്ലാന്റേഷൻ തൊഴിലാളികളുടെ കൂലി വർധിപ്പിക്കണം

പത്തനംതിട്ട: സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളുടെ പ്രതിദിന കൂലി 700 രൂപയായി വർധിപ്പിക്കണമെന്ന്​ ആവശ്യം ഉയർന്നു. 2021 ഡിസംബർ 31ന് നിലവിലെ കൂലിയുടെ കാലാവധി തീർന്നിട്ടും വർധിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികൾക്ക് ഇക്കാലയളവിൽ വർധിപ്പിച്ച കൂലി വർധനപോലും ലഭിക്കുന്നില്ല. വിവേചനപൂർണമായ നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ പെൻഷൻ പ്രായം അറുപതാക്കണമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. പി. മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ. സുകുമാരൻ നായർ, സജി കെ. സൈമൺ, സജി വകയാർ, സി.ജി. അജയൻ, ജി. ജയരാജ്, എസ്. ബിജുമോൻ, സിജോയ് വി. ജോൺ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.