പത്തനംതിട്ട: കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അംഗൻവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92ാം നമ്പര്‍ അംഗൻവാടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് സമൂഹവുമായി സംവേദനം ആവശ്യമാണ്. തുടര്‍ച്ചയായ അടച്ചിടല്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് ദോഷം ചെയ്യും. മാതാപിതാക്കളുടെ ശക്തമായ ആവശ്യമായിരുന്നു അംഗൻവാടികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചായിരിക്കും അംഗൻവാടികള്‍ പ്രവര്‍ത്തിക്കുകയെന്നും വനിത ശിശുവികസന വകുപ്പ് കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കോവിഡ് കാരണം കുട്ടികളെ വിടാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കുള്ള ആഹാരം വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പിന്റെ ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുലക്ഷം രൂപയാണ് അംഗൻവാടിക്കായി അനുവദിച്ചത്. ബുദ്ധിവികാസത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍, അക്ഷരങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍ തുടങ്ങിയവയും ചിത്രങ്ങള്‍ വരക്കാനും എഴുതിത്തുടങ്ങാനുമുള്ള പ്രത്യേക ഇടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സംഗീതം ആസ്വദിക്കാനുള്ള മ്യൂസിക് സിസ്റ്റവും ടെലിവിഷനും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലെ ഫര്‍ണിച്ചര്‍, ഔട്ട്ഡോര്‍-ഇന്‍ഡോര്‍ കളി ഉപകരണങ്ങള്‍ എന്നിവയും ഒരുക്കി. പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ എ. അഷ്‌റഫ്, അംഗൻവാടി വര്‍ക്കര്‍ എം.ഡി. ബിന്ദു, ഹെല്‍പര്‍ വി. സുമംഗല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ---------- ഫോട്ടോ PTL 16 VEENA VADI ചായം പദ്ധതിയില്‍പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92 ാം നമ്പര്‍ അംഗൻവാടി മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.