കെ.എസ്.കെ.ടി.യു ശിൽപശാല

അടൂർ: കേന്ദ്ര ബജറ്റിലെ തൊഴിലാളിവിരുദ്ധ നയങ്ങൾ എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ ഏഴംകുളം മേഖല കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എസ്. ഷിബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടി.ആർ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം വിജു രാധാകൃഷ്ണൻ, കൊടുമൺ ഏരിയ സെക്രട്ടറി എസ്.സി. ബോസ്, കമ്മിറ്റി അംഗങ്ങളായ ഷൈജ ഓമനക്കുട്ടൻ, ബാലകൃഷ്ണൻ നായർ, ലിജി ഷാജി, മേഖല ജോയന്റ് സെക്രട്ടറി നിസ സലീം, മോളി അജയൻ, ശാന്തമ്മ എന്നിവർ സംസാരിച്ചു. PTL ADR KSKTU കെ.എസ്.കെ.ടി.യു ഏഴംകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ യൂനിയൻ ജില്ല ജോയന്റ് സെക്രട്ടറി എസ്. ഷിബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.