വനസംരക്ഷണ നിയമം ഭേദഗതി ചെയ്യണം -കേരള കോൺഗ്രസ് എം

കോഴഞ്ചേരി: കര്‍ഷകര്‍ക്ക്​ അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വനസംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ എന്‍.എം. രാജു ആവശ്യപ്പെട്ടു. 1972ലെ കേന്ദ്ര വനസംരക്ഷണ നിയമം കര്‍ഷകവിരുദ്ധവും കേരളത്തിന്‍റെ സാമൂഹിക യാഥാർഥ്യങ്ങള്‍ക്ക്​ നിരക്കാത്തതുമാണ്. നിയമം നടപ്പിലാക്കേണ്ട വനംവകുപ്പ്, കര്‍ഷകരെ ശത്രുക്കളായാണ് കാണുന്നത്. 10 കൊല്ലത്തിനിടയില്‍ 1300പേര്‍ വന്യമൃഗാക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ കേരളത്തിന്‍റെ 29 ശതമാനവും വനമാണ്. ജില്ലയുടെ മലയോര മേഖലകളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പ്രസ്താവനയിൽ പറഞ്ഞു. ---------- ഭാരവാഹികൾ കോഴഞ്ചേരി: കേരള കോണ്‍ഗ്രസ് എം ജില്ല പ്രവര്‍ത്തക സമ്മേളനത്തില്‍ ജില്ല ഭാരവാഹികളെയും നിയോജകമണ്ഡലം പ്രസിഡന്‍റുമാരെയും സംസ്ഥാന സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. കേരള കര്‍ഷക യൂനിയന്‍ എം ജില്ല ഭാരവാഹികള്‍: ജോണ്‍ വി.തോമസ് (പ്രസി), രാജേഷ് പി.തോമസ് (വൈസ് പ്രസി), അനില്‍കുമാര്‍ ഇലന്തൂര്‍, രാജന്‍ വര്‍ഗീസ്, മാത്യു സി.ജോര്‍ജ്, ജോണ്‍സണ്‍ പെരിങ്ങനാട്, ജോര്‍ലി മാത്യു (ജനറല്‍ സെക്രട്ടറിമാര്‍), ബിജു തുടങ്ങിപ്പറമ്പില്‍ (ട്രഷ). സംസ്ഥാന സമിതി അംഗങ്ങള്‍: ജേക്കബ് കെ.ഉമ്മന്‍, ബഹനാന്‍ ജോസഫ്, എബ്രഹാം ജോസഫ്, തോമസ് മാത്യു. പാര്‍ട്ടി ജില്ല പ്രസിഡന്‍റ്​ എന്‍.എം. രാജു അധ്യക്ഷതവഹിച്ചു. ---------- പ്രഫ. പി.എസ്. തോമസ് അനുസ്മരണം കോഴഞ്ചേരി: സെന്‍റ്​ തോമസ് കോളജ് മാത്തമാറ്റിക്‌സ് വിഭാഗം അധ്യാപകനായിരുന്ന പ്രഫ. പി.എസ്. തോമസ് അനുസ്മരണ സമ്മേളനം ഓണ്‍ലൈന്‍ വഴി നടന്നു. കോഴഞ്ചേരി സെന്‍റ്​ തോമസ് കോളജ് മാത്തമാറ്റിക്‌സ് വിഭാഗത്തിന്‍റെയും പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍റെയും ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. സെന്‍റ്​ തോമസ് കോളജ് മാനേജര്‍ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നല്‍കി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ആന്‍ സൂസ തോമസ് അധ്യക്ഷയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. റോയ് ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍മാര്‍ ഡോ. പി.ജെ. ഫിലിപ്, പ്രഫ. അലക്‌സാണ്ടര്‍ കെ. സാമുവല്‍, പ്രഫ. പി.സി. ചെറിയാന്‍, പ്രഫ. പി.എം. തോമസ്, മാത്തമാറ്റിക്‌സ് അലൂംനി അസോ. പ്രസിഡന്‍റ്​ വിക്ടര്‍ ടി.തോമസ്, എ. ഗോപകുമാര്‍, സണ്ണി കുരുവിള, ടി.സി. മാത്യൂസ്, സാമുവല്‍ ജി. പന്ത്രാടിയില്‍ എന്നിവർ സംസാരിച്ചു. പൂര്‍വവിദ്യാർഥി പ്രതിനിധി കെ.ആര്‍. അശോക് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രീതി എല്‍സി തോമസ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.