അടൂര്‍: കല്ലട ജലസേചന പദ്ധതി കനാൽ പാലങ്ങളുടെ കൈവരി തകര്‍ന്നത് അപകടം വിളിച്ചുവരുത്തുന്നു. കൈവരി തകര്‍ന്ന പാലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയില്ല. വെള്ളക്കുളങ്ങര-പ്ലാത്തറപ്പടി- ശ്രീനാരായണപുരം റോഡിലെ കെ.ഐ.പി കനാല്‍ പാലത്തിന്റെ ഇരുവശത്തെയും കൈവരികള്‍ തകര്‍ന്നു. വേനലായതോടെ കനാലുകള്‍ നിറഞ്ഞൊഴുകുകയാണ്. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ കനാലിലേക്ക് മറിയാനുള്ള സാധ്യത ഏറെയാണ്. രാത്രിയായാല്‍ ഇവിടെ കൂരിരുട്ടാണ്. കാല്‍നട-ഇരുചക്ര വാഹന യാത്രികർ കനാലില്‍ വീഴാൻ സാധ്യതയുണ്ട്. ശ്രീനാരായണപുരം ഭാഗങ്ങളില്‍നിന്ന് നിരവധി കൊച്ചുകുട്ടികളും വിദ്യാര്‍ഥികളും വെള്ളക്കുളങ്ങര ജങ്ഷനിലേക്ക് ഇതുവഴിയാണ് നടന്നുപോകുന്നത്. അടൂരില്‍നിന്ന് ശ്രീനാരായണപുരത്തേക്ക് പോകാനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. പാലത്തിന്റെ തുടക്കഭാഗത്തെയും അവസാനഭാഗത്തെയും കല്‍ക്കെട്ടുകളും ഇടിഞ്ഞുപോയിട്ടുണ്ട്. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലത്തിന്റെ കൈവരികളും കൽക്കെട്ടുകളും തകരാന്‍ കാരണം. പല കെ.ഐ.പി പാലങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇനിയൊരു അപകടവും ആളപായവും ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ---------- കോന്നിയിൽ കുടിവെള്ളക്ഷാമം രൂക്ഷം കോന്നി: വേനൽ കടുത്തതോടെ കോന്നി ടൗണ്‍പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകളും തോടുകളും വറ്റി. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും അവതാളത്തിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. അച്ചന്‍കോവിലാര്‍ വറ്റിയതോടെ പമ്പ്ഹൗസുകളുടെ കിണറുകളില്‍ ആവശ്യമായ വെള്ളം ലഭിക്കുന്നില്ല. ഇതോടെ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ഓരോ പ്രദേശങ്ങളിലും ജലവിതരണം നടത്തുകയാണ്. പാതിരാത്രിയും പുലര്‍ച്ചയുമാണ് പൈപ്പില്‍ വെള്ളം വരുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം ശേഖരിച്ചുവെക്കാന്‍ കഴിയുന്നില്ല. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വെള്ളം ലഭ്യമാകുന്നതും. പൊലീസ് ക്വാര്‍ട്ടേഴ്‌സ്, മാങ്കുളം, വട്ടക്കാവ്, കാളഞ്ചിറ മുരുപ്പ്, എലിയറക്കല്‍, മാരൂര്‍പാലം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പമ്പ് ചെയ്യുമ്പോള്‍ ഇവിടെനിന്ന് കുടിവെള്ളം പാഴാകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.