കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ആവശ്യം അടൂർ: അടൂർ മുതൽ ഉൾനാടൻ പ്രദേശങ്ങളിലൂടെ പത്തനാപുരത്തിന് കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. ഒരു സ്വകാര്യ ബസ് മാത്രമാണ് പ്രദേശവാസികളുടെ ആശയം. പുതുവൽ, കുറുമ്പകര, കുന്നിട, ചെളിക്കുഴി, കൈതപ്പറമ്പ്, മാങ്കൂട്ടം, ഏഴംകുളം വഴി അടൂർ റൂട്ടിലും പത്തനാപുരം, പുതുവൽ, കുറുമ്പകര, കുന്നിട, ചായലോട് മെഡിക്കൽ കോളജ്, കിളിക്കോട്, പട്ടാഴിമുക്ക് വഴി അടൂരിനും കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ അനുവദിക്കണം. ഏനാദിമംഗലം, പട്ടാഴി വടക്കേക്കര, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിലെ ഉൾഗ്രാമങ്ങളിലാണ് ബസുകളുടെ അഭാവം. പത്തനാപുരം, ശാലേപുരം സ്കൂൾ, മാലൂർ കോളജ്, കുറുമ്പകര, കുന്നിട, ചളിക്കുഴി, പടിഞ്ഞാറെവിള സ്കൂളുകൾ, നെടുമൺ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഈട്ടിമൂട് ആർഷവിദ്യ പബ്ലിക് സ്കൂൾ, പറക്കോട് വിവിധ സ്കൂളുകൾ, കൈതപ്പറമ്പ് കെ.വി.വി.എസ് കോളജ്, അടൂരിലെ സ്ക്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ എത്തിപ്പെടാൻ വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. ഏനാദിമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം, കൈതപ്പറമ്പ് പി.എച്ച്.സി എന്നിവിടങ്ങളിൽ പോകുന്നതിനും വയോജനങ്ങളും രോഗികളും ബുദ്ധിമുട്ടുന്നു. ഉൾഗ്രാമങ്ങളിലൂടെ ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രേയസ് യൂത്ത് മൂവ്മെന്‍റ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.