നാടു നീങ്ങിയിട്ടില്ല നാടൻ കോഴികൾ

നാടും ചേലും കോളത്തിലേക്ക്......... സ്ളഗ് ഉപയോഗിക്കണം............... തനിനാടൻ, കാപ്പിരി, അരിപ്പുള്ളി, കഴുത്തിൽ പൂടയില്ലാത്തത്​ എന്നിവ തെക്കേമല രാജേന്ദ്രൻ പിള്ളയുടെ പക്കലുണ്ട് പത്തനംതിട്ട: നാട്ടിലെങ്ങും കാണാനില്ലാതായ തനി നാടൻ കോഴികളെ കാണണമെങ്കിൽ തെക്കേമലയിലെത്തിയാൽ മതി. നാടുനീങ്ങിത്തുടങ്ങിയ നാടൻ കോഴികളോട്​ കൗതുകമുള്ളവർക്ക് അവയെ കാണാനും വാങ്ങാനും ​ അവസരമൊരുക്കുകയാണ്​ കോഴഞ്ചേരിക്കടുത്ത്​ തെക്കേമല രാഹുൽ നിവാസിൽ രാജേന്ദ്രൻപിള്ള. പണ്ടുകാലത്ത്​ വീട്ടുപറമ്പുകളിൽ ചികഞ്ഞും കളപ്പുരയിൽ മുട്ടയിട്ടും കൂട്ടിൽ അടയിരുന്നും നമ്മുടെ ജീവിതത്തി​ന്‍റെ ഭാഗമായിരുന്ന നാടൻ കോഴികൾ സങ്കര ഇനങ്ങളുടെ വരവോടെയാണ്​ നാടു നീങ്ങിയത്​. ക്ഷീരമേഖലയിൽ നാടൻ പശുക്കൾ ഇല്ലാതായതുപോലെ കോഴികളിലും നാടൻ ഇനങ്ങൾ ഇല്ലാതായി. മഴയോ ചൂടോ അൽ​പ്പമൊന്ന്​ ഏറ്റാൽ കറങ്ങിവീണ്​ സങ്കര ഇനങ്ങൾ ചാകുന്നത്​ പതിവായതോടെ കോഴിവളർത്തുന്നവർ നാട്ടിൽ കുറഞ്ഞുവന്നു. രോഗപ്രതിരോധ ശേഷിയാണ്​ നാടൻ ഇനങ്ങളുടെ പ്രത്യേകത. അടയിരിക്കൽ നീളുന്നതാണ്​ ദോശമായി കണ്ടത്​. കൂടിയ വിലയ്​ക്ക് വാങ്ങിക്കുന്ന മുന്തിയ ഇനം കോഴികൾ പലവിധ രോഗങ്ങൾ ബാധിച്ച്​ ചത്തുപോകുന്നതിനാൽ നാടനെക്കാൾ സാമ്പത്തികനേട്ടം കുറവായതാണ്​ കർഷകരെ മടുപ്പിച്ചത്​. നാട​ന്‍റെ മെച്ചം മനസ്സിലാക്കിയവർ നാടനെ തേടിയെത്തുന്നു. നന്നായി ചികഞ്ഞ്​ സ്വന്തമായി ഭക്ഷണം കണ്ടെത്തുമെന്നത്​ നാട​ന്‍റെ പ്രത്യേകതയാണ്​. തനിനാടൻ, കഴുത്തിൽ പൂടയില്ലാത്തത്​, കാപ്പിരി, അരിപ്പുള്ളി, കരി​ങ്കോഴി എന്നിവയാണ്​ രാജേന്ദ്രൻ പിള്ളയുടെ പക്കലുള്ളത്​. ഇതിൽ കരി​ങ്കോഴി ​നാടൻ ഇനമല്ലെന്ന്​ അദ്ദേഹം പറഞ്ഞു. അവക്ക്​ പ്രതിരോധ ശേഷി തീരെയില്ല. ഹിത്​കാരി എന്ന കഴുത്തിൽ പൂടയില്ലാത്ത ഇനത്തി​ന്‍റെ ജന്മസ്ഥലം തിരുവനന്തപുരമാണ്​. പൂടകൾ മുള്ളുപോലെ എഴുന്നുനിൽകുന്നവയാണ്​ കാപ്പിരിക്കോഴികൾ. നാടൻ ഇനങ്ങളായതിനാൽ മുട്ടയിടണമെങ്കിൽ പൂവൻകോഴിയും ആവശ്യമാണ്​. പുതിയ ഇനം തീറ്റകൊടുത്തതുകൊണ്ടുമാത്രം ഇവ മുട്ടയിടില്ല. പന്തളത്തുനിന്നാണ്​ നാടൻ കോഴികളെ കൊണ്ടുവരുന്നത്​. നാടൻ കുഞ്ഞുങ്ങളെ കൊണ്ടുവന്നിട്ടാൽ 200 എണ്ണത്തിൽ ഒന്നോ രണ്ടോ എണ്ണമാകും ചത്തുപോകുകയെന്ന്​ രാജേന്ദ്രൻപിള്ള പറഞ്ഞു. മറ്റുള്ളവയെല്ലാം വളർന്നുകിട്ടും. അടുത്തിടെ കരിങ്കോഴി കുഞ്ഞുങ്ങളെ 600 എണ്ണം കൊണ്ടുവന്നതിൽ 450 എണ്ണം ചത്തു. ഓർക്കാപ്പുറത്ത്​ ശക്തമായ മഴപെയ്​തപ്പോൾ തണുപ്പടിച്ചതാണ്​ ചാകാൻ കാരണമായത്​. മഴ നനഞ്ഞില്ല. എന്നിട്ടും ചത്തു. നാടൻ ഒറ്റയെണ്ണംപോലും ചത്തില്ല. രണ്ടുവർഷം മുമ്പാണ്​ കോഴിക​ളുടെ വിൽപന തുടങ്ങിയത്​. വീടുകളിൽനിന്ന്​ തേങ്ങ ശേഖരിച്ച്​ വെളിച്ചെണ്ണയുണ്ടാക്കി കൊടുക്കുന്നുമുണ്ട്​. ഇവ രണ്ടും കൊണ്ട്​ തനിക്കും ഭാര്യ പ്രസന്നക്കും മക്കളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നുണ്ടെന്നും രാജേന്ദ്രൻപിള്ള പറഞ്ഞു. കോഴികൾക്ക്​ രോഗം വന്നാൽ പച്ചമഞ്ഞളും പനിക്കൂർക്കയും അരച്ച്​ നൽകും. അതോടെ മിക്ക രോഗങ്ങളും മാറുന്നുണ്ട്​. മൃഗാശുപത്രിയിൽനിന്ന്​ ലഭിക്കുന്ന മരുന്നുകളെക്കാൾ ഫലപ്രദം തന്‍റെ നാടൻ മരുന്നാണെന്നും അദ്ദേഹം അനുഭവം വിവരിക്കുന്നു. ഗോതമ്പും തവിടുമാണ്​ തീറ്റയായി നൽകുന്നത്​. ----------------- പടം: PTL41 kozhi കോഴികൾക്ക്​ തീറ്റ നൽകുന്ന രാജേന്ദ്രൻപിള്ള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.