'എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളെ നേതൃത്വം നിലക്കുനിർത്തണം'

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളെ നിലക്കുനിർത്താൻ നേതൃത്വം തയാറാകണമെന്ന് യു.ഡി.എഫ്. പഞ്ചായത്തിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ വിനീത് കുമാറിനെയും അംഗങ്ങളായ ജോളി ജോൺ, റിൻസി തോമസ്, ജൂലി കെ. വർഗീസ്, കെ. നാരായണൻ, കെ.വി. രശ്മി മോൾ എന്നിവരെ കമ്മിറ്റിയിൽ തടയുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എൽ.ഡി.എഫ് അംഗം ഷിജു പി. കുരുവിളെയും മാറ്റ് അംഗങ്ങളെയും നിലക്കുനിർത്താൻ എൽ.ഡി.എഫ് തയാറാകണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ സൗമ്യ ജോബി നടത്തുന്ന എല്ലാ യോഗങ്ങളും എൽ.ഡി.എഫ് അംഗങ്ങൾതന്നെ ബഹിഷ്കരിക്കുന്നത് പതിവാണ്. യു.ഡി.എഫ് അംഗങ്ങളെകൂടി പഞ്ചായത്തിന്റെ യോഗത്തിൽനിന്ന്​ മാറ്റിനിർത്താനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. യു.ഡി.എഫ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.