മല്ലപ്പള്ളി: പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും 2024നകം ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുമായി മല്ലപ്പള്ളി പഞ്ചായത്തും ജലസേചന വകുപ്പും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്തസംരംഭമായ ജല ജീവൻ മിഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണിമലയാറിനെ പ്രധാന ജലസ്രോതസ്സായി കണക്കാക്കിയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. പഞ്ചായത്തിൽ ഏകദേശം 5000 വീടുള്ളതിൽ 208 പേർക്ക് ആദ്യഘട്ടത്തിൽ ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് 2024 മുമ്പ് ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി, കേരള വളന്‍ററി ഹെൽത്ത് സർവിസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി അടൂർ സബ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എസ്. സുനിൽ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. മഞ്ജുമോൾ, അസിസ്റ്റന്‍റ് എൻജിനീയർ ആർ. ശ്രീലേഖ എന്നിവർ പദ്ധതി വിശദീകരണം നടത്തി. കാർത്തിക, ശ്രീകുമാർ, ആര്യ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.