പൈപ്പ് ലൈനുണ്ട്​; വെള്ളം ഇല്ല

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിലെ വാളക്കുഴിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ കുടിവെള്ളം എത്താത്തതുമൂലം ജനം ദുരിതത്തിൽ. വാളക്കുഴി മുതൽ കത്തോലിക്ക പള്ളിപ്പടി വരെ പൈപ്പിലൂടെ വെള്ളം എത്തിയിട്ട് മൂന്നുമാസത്തിൽ ഏറെയായെന്ന് നാട്ടുകാർ പറയുന്നു. വാലാങ്കര - അയിരൂർ റോഡിന്‍റെ നവീകരണ പ്രവൃത്തികൾക്കുശേഷമാണ് ജല വിതരണം മുടങ്ങിയത്. ഗാർഹിക കണക്​ഷനുകളിലും പൊതുടാപ്പുകളിലും വെള്ളം കിട്ടാത്തതുമൂലം പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.