ഓംബുഡ്സ്മാന് പരാതി സമര്‍പ്പിക്കാം

തിരുവല്ല: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്) ഓംബുഡ്സ്മാന്‍ ഈ മാസം 14ന് രാവിലെ 11 മുതല്‍ കടപ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം. പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ഈ മാസം 17ന് രാവിലെ 11 മുതല്‍ പ്രമാടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ സ്വീകരിക്കും. വോട്ടര്‍ ബോധവത്​കരണ ഓണ്‍ലൈന്‍ മത്സരം പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളില്‍ വോട്ടര്‍ ബോധവത്​കരണ ഓണ്‍ലൈന്‍ മത്സരം നടത്തും. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്‍ഡ്യയുടെ https://ecisveep.nic.in/contest വെബ്സൈറ്റില്‍ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മാര്‍ച്ച് 15ന് മുമ്പ്​ voter-contest@eci.gov.in എന്ന മെയില്‍ ഐ.ഡിയില്‍ സമര്‍പ്പിക്കണം. ശബരിമല മാസപൂജ: യോഗം പത്തനംതിട്ട: ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്തുന്നതിന് വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.