പത്തനംതിട്ട: നെടുമ്പ്രം സി.എം.എസ് എൽ.പി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ. 1858ൽ സി.എം.എസ് മിഷനറിമാരാണ് സ്കൂൾ സ്ഥാപിച്ചത്. അപ്പർ കുട്ടനാട് പ്രദേശമായതിനാൽ തുടരെയുള്ള വെള്ളപ്പൊക്കത്തിൽ സ്കൂൾ കെട്ടിടം തകർന്ന നിലയിലാണ്. വെള്ളം കയറി ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചു. ഇപ്പോൾ 50ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. നേരത്തേ പോളിങ് ബൂത്തായും വെള്ളപ്പൊക്കസമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തൽക്കാലത്തേക്ക് ഈ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുള്ളത്. പുതിയ കെട്ടിടം നിർമിക്കാൻ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ച് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹെഡ്മിസ്ട്രസ് സുനിജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ, എം.പി മറ്റ് ജനപ്രതിനിധികൾ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കാനാണ് ആലോചിക്കുന്നത്. വാർത്ത സമ്മേളനത്തിൽ പ്രസിഡന്‍റ് എ.വി. ജോൺ ആറ്റുമാലിൽ, സെക്രട്ടറി ജോജി തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.