റാന്നി: സൗരോർജ നിലയങ്ങളിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ കേരള മിഷനിൽ പ്രഖ്യാപിച്ച സുപ്രധാന പദ്ധതിയായ 'സൗര'യുടെ സബ്സിഡി പദ്ധതി റാന്നിയില്‍ തുടങ്ങി. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടുകൂടി പുരകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന പദ്ധതിയാണ് സൗര. സബ്സിഡിയോടെ 250 മെഗാവാട്ട് വരെയുള്ള സൗരോർജനിലയം സ്ഥാപിക്കാനുള്ള കേന്ദ്ര അനുമതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച നാല് നിലയങ്ങൾ ഉൾപ്പെടെ 27 നിലയങ്ങൾ ഇതിനകംതന്നെ പത്തനംതിട്ട സർക്കിൾ കീഴിൽ തുടക്കംകുറിച്ചു. റാന്നി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരികുളം സ്വദേശി സുരേഷ് കുമാറിൻെറ വീടിൻെറ റൂഫ് ടോപ്പില്‍ ടാറ്റ പവർ സോളാർ സ്ഥാപിച്ച 4.6 കിലോവാട്ട് സോളാർ നിലയമാണ് കമീഷൻ ചെയ്തത്. അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ സ്വിച്ഓൺ നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽ കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എന്‍. പ്രസാദ്, എക്സിക്യൂട്ടിവ് എജിനീയർ ആര്‍. ബിജുരാജ്, എ.ഇ.ഇ ഷെറി ഫിലിപ്, അസി. എൻജിനീയർമാരായ ബിനോ തോമസ്, ജയപ്രകാശ്, ആലിച്ചൻ ആറൊന്നിൽ, പഴവങ്ങാടി പഞ്ചായത്ത് അംഗങ്ങളായ അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ് എന്നിവർ സംസാരിച്ചു. ptl rni _1 solar photo: 'സൗര'യുടെ സൗരോർജ സബ്സിഡി പദ്ധതി പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.