അടൂർ: കാർ യാത്രികരായ റോബിനും സിജോയും അപകടം കണ്ട് സ്വന്തം തിരക്കുമറന്ന് കാർ നിർത്തി കനാലിൽ ചാടി രക്ഷപ്പെടുത്തിയത് നാലുപേരെ. അടൂർ കരുവാറ്റ ജങ്ഷനിൽ കനാലിലൂടെ കാർ ഒഴുകി വരുന്നത് കണ്ടാണ് മുൻ സൈനികൻ അടൂർ പേരങ്ങാട്ട് റോബിൻ, മണക്കാല സിജോ ഭവൻ സിജോ ഉൾപ്പെടെയുള്ളവർ ആദ്യം കനാലിലേക്ക് എടുത്ത് ചാടിയത്. സൈന്യത്തിൽനിന്ന് ലഭിച്ച പരിശീലനം റോബിന് രക്ഷാപ്രവർത്തനത്തിന് തുണയായി. കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ ഒഴുക്കിനെതിരെ കിടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷ സേനാംഗങ്ങൾ വടവും മറ്റ് ക്രമീകരണങ്ങളുമായി ഒപ്പം ചേർന്നതോടെയാണ് കാറിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തിയത്. റോബിൻെറ പിതാവിനെ അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് കാർ ഒഴുകിവരുന്നത് കണ്ടത്. ഇതോടെ ഇവർ സഞ്ചരിച്ച കാർ ഒതുക്കിയിട്ട് കനാലിലേക്ക് ചാടുകയായിരുന്നു. ശക്തമായ ഒഴുക്ക് പലപ്പോഴും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. PTL ADR Accidentside രക്ഷാപ്രവർത്തനം നടത്തിയ റോബിനും സിജോയും വിവരങ്ങൾ പങ്കുവെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.