തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരിൽ വീട്ടിൽ വിഷ്ണുവാണ് (23) അറസ്റ്റിലായത്. സ്കൂളിൽ പോയ പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കൾ തിങ്കളാഴ്ച പരാതി നൽകുകയായിരുന്നു. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടാങ്ങലിൽ പടയണി നടക്കുന്ന സ്ഥലത്തുനിന്ന് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. വിഷ്ണുവിനെ തിരക്കി പെൺകുട്ടി കൊരട്ടിയിലെത്തുകയും ഇരുവരും പരുന്തുംപാറയിൽ പോയി കറങ്ങിയ ശേഷം കോട്ടാങ്ങലിൽ എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.