ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ക്ഷേത്രത്തിന് കൈമാറി കുടുംബം

അടൂർ: ലക്ഷങ്ങൾ വിലവരുന്ന ഭൂമി ക്ഷേത്രത്തിന് സൗജന്യമായി കൈമാറി ചൂരക്കോട് പറങ്കിമാംവിളയിൽ ഗീത സുന്ദരേശനും കുടുംബവും. 10 സെന്‍റ്​ ഭൂമിയാണ് ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിന് ഇവർ നൽകിയത്. ക്ഷേത്രത്തിനോട് ചേർന്ന വസ്തുവാണിത്. ക്ഷേത്രത്തിൽ നടക്കുന്ന നവാഹയജ്ഞത്തിനോടനുബന്ധിച്ച്​ നടന്ന ചടങ്ങിലാണ് പ്രമാണം കൈമാറിയത്. ഭർത്താവ് സുന്ദരേശനും മകൾ ശ്രീദേവിക്കുമൊപ്പം മുംബൈയിലാണ് ഗീത സുന്ദരേശൻ താമസിക്കുന്നത്. സ്ഥലത്തിന് ഇപ്പോഴത്തെ വില അനുസരിച്ച് സെന്‍റിന് ഒന്നരലക്ഷം രൂപ വരുമെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ക്ഷേത്രത്തിന്‍റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കെട്ടിടം പണിക്ക് ഈ സ്ഥലം ഉപയോഗിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ക്ഷേത്രമാണ് ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം. നിരവധി പേർക്ക് ചികിത്സധനസഹായവും പഠന സൗകര്യങ്ങളും ക്ഷേത്രംവക ചെയ്തുനൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.