സംരക്ഷണഭിത്തിയില്ലാത്ത കനാൽ അപകടഭീഷണി

വടശ്ശേരിക്കര: സംരക്ഷണ ഭിത്തിയില്ലാത്ത കനാൽ അപകടഭീഷണി ഉയർത്തുന്നു. വടശ്ശേരിക്കര ഒളികല്ല് റോഡിലെ പുന്നമൂട്ടിൽ പടിയിലാണ് പമ്പാ ജലസേചന പദ്ധതിയുടെ കനാലിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണി ഉയർത്തുന്നത്. വേനലായതോടെ ഏതുസമയവും നിറഞ്ഞൊഴുകുന്ന കനാലിന്‍റെ തീരവും ഒളികല്ല് റോഡും തമ്മിൽ സമാന്തരമായാണ് കടന്നുപോകുന്നത്. വീതികുറഞ്ഞ റോഡും പുന്നമൂട്ടിൽപടിയിലെ വളവും കാരണം ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒളികല്ല് ആദിവാസി സെറ്റിൽമെന്‍റെ്​ കോളനിയിലേതുൾപ്പെടെ നൂറുകണക്കിന് നാട്ടുകാരും വിദ്യാർഥികളും സ്‌കൂൾ വണ്ടികളുമൊക്കെ ദിവസവും കടന്നുപോകുന്ന റോഡാണിത്. പഞ്ചായത്ത് മുൻകൈയെടുത്ത് റോഡിനും കനാലിനുമിടക്ക്​ താൽക്കാലിക വേലിയെങ്കിലും കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.