കഞ്ചാവ്​ വ്യാപാരം: മൂന്ന്​ യുവാക്കൾ പിടിയിൽ

പത്തനംതിട്ട: ജില്ലയിൽ പൊലീസ്​ മയക്കുമരുന്ന്​ വേട്ട തുടരുന്നു. കഞ്ചാവ്​ കച്ചവടം നടത്തിവന്ന മൂന്ന്​ യുവാക്കളെ ഞായറാഴ്​ച പൊലീസിന്‍റെ ഡാൻസാഫ് ടീം പിടികൂടി. ജില്ല പൊലീസ് മേധാവി സ്വപ്​നിൽ മധുകർ മഹാജന്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏഴംകുളം എംസൺ ലോഡ്ജിൽ നടത്തിയ റെയ്​ഡിലാണ്​ യുവാക്കൾ കുടുങ്ങിയത്​. അടൂർ പറക്കോട് സുകൈർ മൻസിലിൽ അജ്മൽ (26), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞോറ് വയല തോട്ടിറമ്പിൽ മുനീർ (24), ഏഴംകുളം അറുകോലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴേതിൽ അർഷാദ് (24) എന്നിവരാണ്​ പിടിയിലായത്​. മുറിയിലെ മെത്തക്കടിയിൽ പ്ലാസ്​റ്റിക്​ കവറിൽ 30 പൊതികളിലായി പൊതിഞ്ഞ്​ സൂക്ഷിച്ചിരുന്ന 103 ഗ്രാം കഞ്ചാവ്​ കണ്ടെടുത്തു. ലോഡ്ജിലെ 46 എ മുറി കേന്ദ്രീകരിച്ച്​ കഞ്ചാവ്​ വ്യാപാരം നടക്കുന്നുവെന്ന വിവരത്തെതുടർന്ന്​ പൊലീസ്​ ലോഡ്ജ്​ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാജീവ്​ എന്നയാളുടെ ലോറിയിലെ ജീവക്കാരാണെന്നാണ്​ യൂവാക്കൾ പൊലീസിനോട്​ പറഞ്ഞത്​. ഇയാൾ ഇവർക്ക്​ താമസിക്കാൻ എടുത്തു​കൊടുത്തതാണ്​ മുറി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന്​ ജില്ല പൊലീസ്​ മേധാവി അറിയിച്ചു. ചിത്രം PTL 13 Ajmal അജ്മൽ (26) PTL 14 Muneer മുനീർ (24) PTL 15 Arshad അർഷാദ് (24)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.