റാന്നി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനങ്ങാപ്പാറ നയം കാരണം . ആക്രമണ ഭീതിയോടെയാണ് യാത്രക്കാർ. കഴിഞ്ഞ ദിവസം റാന്നി ടൗണിൽ നാലുപേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ബൈപാസ് ജങ്ഷനിലും മാമുക്കിൽ വെച്ചുമാണ് യാത്രക്കാരെ അക്രമിച്ചത്. പഞ്ചായത്ത് നിസ്സംഗത പുലർത്തിയതിനാലാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്നാണ് ആക്ഷേപം. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ബസുകളുടെ അടിയിലായി കൂട്ടമായി നായ്ക്കൾ കിടക്കും. കൂടാതെ, കോളജ് റോഡ്, ബൈപാസ്, ഐത്തല റോഡ് തുടങ്ങി ടൗണിന്‍റെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി നായ്ക്കൾ അലയുന്നുണ്ട്. മുമ്പ് നിരവധി യാത്രക്കാർ തെരുവുനായ്ക്കളുടെ അക്രമത്തിനിരയായിട്ടുണ്ട്. തെരുവിലെ നായ്ക്കളെ പിടികൂടി വന്ധ്യംകരണശസ്ത്രക്രിയകൾക്ക് വിധേയമാക്കേണ്ട പദ്ധതി നടപ്പാക്കാത്തതിനാലാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമായത്. ഇട്ടിയപ്പാറയിൽ സ്വകാര്യ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും യാത്രക്കാർ നായ് ഭീഷണി നേരിടുന്നുണ്ട്. ബസ് സ്റ്റാഡിന്‍റെ പിന്നിലെ വയലിലും പരിസര പ്രദേശങ്ങളിലും മത്സ്യത്തിന്റെയും കോഴിക്കടകളിലെയും മാലിന്യങ്ങൾ ഉള്ളതിനാലാണ് തെരുവുനായ്ക്കൾ ഇവിടെ കൂട്ടംകൂടാൻ കാരണം. ബസ് സ്റ്റാൻഡിനുപിന്നിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിനുസമീപം മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചിട്ടുണ്ടങ്കിലും കാമറ ഇല്ലാത്ത സ്ഥലങ്ങളിലാണ് ചാക്കുകളിൽ നിറച്ച മാലിന്യം രാത്രികാലങ്ങളിൽ തള്ളുന്നത്. ബസ് സ്റ്റാൻഡിലെ തെരുവുനായ്ക്കളെ നിന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുന്നതിനൊപ്പം പഞ്ചായത്തിൽ ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. Ptl rni - 4 dog
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.