പത്തനംതിട്ട: സഭകളുടെ ഐക്യത്തിന് നേതൃത്വം നൽകാനും നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്കാരം ക്രിസ്തീയ വിശ്വാസ സാഹചര്യത്തിൽ വളർത്തിയെടുക്കാനും മലങ്കര ഓർത്തഡോക്സ് സഭക്ക് കഴിയണമെന്ന് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് പറഞ്ഞു. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷനോട് അനുബന്ധിച്ച് നടന്ന സുവിശേഷസംഘം പ്രാർഥനയോഗം മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് സഭയുടെ മിഷൻ. സുവിശേഷസംഘം വൈസ് പ്രസിഡന്‍റ് ഫാ. ജോർജ് മാത്യുവിന്‍റെ അധ്യക്ഷതയിൽ ഫാ. തോമസ് വർഗീസ് ചാവടിയിൽ മുഖ്യപ്രഭാഷണം നടത്തി. സഭാ മിഷൻ ബോർഡ് ജനറൽ സെക്രട്ടറി പ്രഫ. കെ.സി. മാണി, പ്രാർഥനയോഗം വൈസ് പ്രസിഡന്‍റ് ഫാ. ലെസ്ലി പി.ചെറിയാൻ, ഫാ. ഗബ്രിയേൽ ജോസഫ്, കെ.വി. ജേക്കബ്, വി.വി. എബ്രഹാം, തോമസ് പോൾ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് മലങ്കര ഓർത്തോഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലീമിസ് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്‍റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് യുവതീ യുവജന സംഗമത്തിൽ കാതോലിക്കേറ്റ് കോളജ് അസി. പ്രഫ. റിജോ ജോൺ ശങ്കരത്തിൽ ക്ലാസ് നയിക്കും. ഫോട്ടോ: PTL41orthodox മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷനോട് അനുബന്ധിച്ച് നടന്ന സുവിശേഷസംഘം പ്രാർഥനയോഗം തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.