അടൂർ: റവന്യൂ ടവറിനുസമീപം നഗരസഭ സ്ഥലത്ത് വീണ്ടും വാഹനത്തിന് തീപിടിച്ചു. മാലിന്യം ശേഖരിക്കുന്നതിന് നഗരസഭ വാടകക്കെടുത്ത ലോറിയാണ് കത്തിയത്. വൈകീട്ട് 6.30നായിരുന്നു അപകടം. അടൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോൾ ലോറിയുടെ ബാറ്ററി പുകയുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ബാറ്ററിബന്ധം വിച്ഛേദിച്ച് തീയണച്ചു. ലോറിയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കന്നാസുകളും കവറുകളും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിനും ആരോഗ്യ വകുപ്പിന്‍റെ സഞ്ചാരയോഗ്യമല്ലാത്ത വാഹനത്തിനും തീപിടിച്ചിരുന്നു. PTL ADR Fire അടൂരിൽ ലോറിക്ക് തീപിടിച്ചപ്പോൾ അഗ്നിരക്ഷാസേന പ്രവർത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.