പന്തളം: നാടുവിറപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടി. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഇടവഴിയിൽ വ്യാഴാഴ്ച രാത്രി പത്തോടെ റോഡിന് കുറുകെ മൂർഖനെ കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാമ്പുപിടുത്തക്കാരൻ ശ്യാം ജോൺ പൂമാല എത്തി അഞ്ചടിയോളം നീളമുള്ള ഇതിനെ സഞ്ചിയിലാക്കുകയായിരുന്നു. തിരക്കേറിയ എം.സി റോഡിൽ പാമ്പിനെ പിടിക്കുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഫോട്ടോ: പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിനെ സമീപം മൂർഖൻപാമ്പിനെ പാമ്പുപിടിത്തക്കാരൻ ശ്യാം ജോൺ പിടികൂടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.