പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നിയമിക്കുന്നു. വാക്-ഇന്‍ ഇന്റർവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചക്ക് 12ന് ഓഫിസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, ഡിപ്ലോമ ഇന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം. മേട്രണ്‍-കം റെസിഡന്റ് ട്യൂട്ടര്‍ നിയമനം പത്തനംതിട്ട: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍-കം റെസിഡന്റ് ട്യൂട്ടര്‍മാരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ബിരുദവും ബി.എഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിസമയം വൈകീട്ട് നാലുമുതല്‍ രാവിലെ എട്ടുവരെയായിരിക്കും. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 11ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0468 2322712. യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഈ മാസം 15 വരെ അപേക്ഷിക്കാം. https://srccc.in/download ലിങ്കില്‍നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 04712325101. ഗതാഗത നിയന്ത്രണം പത്തനംതിട്ട: കോഴിപ്പാലം-കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഈ മാസം ഏഴുമുതല്‍ ഒരുമാസത്തേക്ക് താൽക്കാലികമായി നിയന്ത്രിച്ചു. കുറിച്ചിമുട്ടം ഭാഗത്തുനിന്ന് പൊയ്കമുക്കിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറിച്ചിമുട്ടം ജങ്ഷനില്‍നിന്ന് കിടങ്ങന്നൂര്‍ക്കുള്ള പാതയിലൂടെ മണപ്പള്ളി ജങ്ഷനിലെത്തി എലിമുക്ക്-കോട്ട വഴി പൊയ്കമുക്കില്‍ എത്തണം. പൊയ്കമുക്കില്‍നിന്ന് കോഴിപ്പാലം-കുറിച്ചിമുട്ടം ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ കോട്ട-എലിമുക്ക് -മണപ്പള്ളി വഴി കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകണമെന്നും ജില്ല പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.