ജോലി വാഗ്​ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പുല്ലാട് സ്വദേശി അറസ്റ്റിൽ. ആലുംമൂട്ടിൽ രാജീവ് മാത്യുവാണ്​ (39) പത്തനംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ ജില്ലയിലും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇലന്തൂർ വാഴവിള വീട്ടിൽ ജോൺസൺ, റാന്നി ഈട്ടിമൂട് ആഞ്ഞിലിമൂട്ടിൽ ജേക്കബ് എബ്രഹാം, കല്ലിശ്ശേരി ചരിവുപറമ്പിൽ ലീലാമ്മ പുന്നൂസ് എന്നിവരിൽനിന്നാണ് പണം തട്ടിയത്. ഗൾഫ്​ അടക്കം വിദേശരാജ്യങ്ങളിൽ നഴ്​സിങ്​ ജോലിയും മറ്റും വാഗ്​ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതി. പടം: മെയിൽ രാജീവ് മാത്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.