കോട്ടയം: കേരള ഭാഗ്യക്കുറി ടിക്കറ്റിന്‍റെ വില 40 രൂപയിൽനിന്ന് അമ്പതാക്കി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഓൾ കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ലോട്ടറി ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തി. ഇതര സംസ്ഥാന ലോട്ടറി മാഫിയയും ലോട്ടറി വകുപ്പിലെ ഉന്നതരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് വിലവർധനക്ക് പിന്നിലെന്ന് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. പാവപ്പെട്ട വിൽപന തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന എൽ.ഡി.എഫ് സർക്കാർ തീരുമാനത്തിനെതിരെ ലോട്ടറി ബന്ദ് ഉൾപ്പെടെയുള്ള സമരങ്ങൾ ആരംഭിക്കുമെന്നും യൂനിയൻ പ്രസിഡന്‍റ് പറഞ്ഞു. യൂനിയൻ ജില്ല പ്രസിഡന്‍റ് കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് നന്തിയോട് ബഷീർ, സംസ്ഥാന ഭാരവാഹികളായ അയ്മനം രവീന്ദ്രൻ, കെ.എ. മുഹമ്മദ് ബഷീർ, ബെന്നി ജോസഫ്, ജില്ല ഭാരവാഹികളായ വി.ജി. അംബിക, കെ.ജി. ശശി, പി.വി. മത്തായി, പി.എം. പൈലി, കെ.ഇ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.