പത്തനംതിട്ട: മീഡിയവൺ ചാനലിന്റെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്ന നടപടിയിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. രക്ഷാധികാരി അബ്ദുൽ ശുക്കൂർ മൗലവി പത്തനംതിട്ട, പ്രസിഡന്റ് യൂസഫ് മോളൂട്ടി, ജനറൽ സെക്രട്ടറി സാലി നാരങ്ങാനം, ട്രഷറർ രാജാ കരീം പറക്കോട്, വർക്കിങ് പ്രസിഡന്റ് സി.എച്ച്. സൈനുദ്ദീൻ മൗലവി കോന്നി, സെക്രട്ടറിമാരായ എം.എച്ച്. അബ്ദുറഹീം മൗലവി ളാഹ, എച്ച്. അബ്ദുറസാഖ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.