മാക്കാംകുന്ന്​ കൺവെൻഷൻ നാളെ തുടങ്ങും

പത്തനംതിട്ട: 105മത് മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷനും മൂന്നുനോമ്പ് ആചരണവും നാലുമുതൽ 10വരെ മാക്കാംകുന്ന് സൻെറ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ ഏഴ്​. 30ന് കുർബാന. 10.30ന് ധ്യാനം, ഉച്ചയ്ക്ക് 1.30ന്​ മർത്തമറിയം വനിത സംഗമം. ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. അഞ്ചിന് 9.30ന് കൺവെൻഷൻ ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിക്കും. മന്ത്രി ആന്‍റണി രാജു മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട്​ ഏഴിന് കുടുംബസംഗമത്തിൽ റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. തോമസ് ജോൺ മാമ്പറ, സെക്രട്ടറി ഷിജു തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഏബൽ മാത്യു, രാജൻ സാമുവൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.