വനിതരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍നിന്ന്​ 2021 വര്‍ഷത്തെ വനിതരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ല വനിത ശിശുവികസന ഓഫിസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകീട്ട്​ അഞ്ചുവരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തനമേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സീഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcdkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0468 2966649. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നം.450/2020) തസ്തികയിലേക്ക് 2021 ജൂലൈ 23ന്​ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ( ഫസ്റ്റ് എന്‍.സി.എ-ധീവര (കാറ്റഗറി നം.451/2020) തസ്തികയിലേക്ക് 2021 ജൂലൈ 23ന്​ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.