അടൂർ: പഴകുളം കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ വിരസത അകറ്റുവാൻ വീടുകളിൽ പുസ്തകമെത്തിക്കുന്നതിന്‍റെ ഭാഗമായി പുസ്തശേഖരണം തുടങ്ങി. ഗ്രന്ഥശാലക്ക് നിസാർ ഖാൻ തവക്കൽ ഒരുവർഷത്തേക്ക് മാധ്യമം ദിനപത്രം സ്പോൺസർ ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ മെംബർ പി. അബ്ദുൽ അസീസ് പത്രം ഏറ്റുവാങ്ങി. മാധ്യമം പത്ര പ്രതിനിധി മുഹമ്മദ് ഖൈസ്, കൂട്ടായ്മ സെക്രട്ടറി ഷിഹാബുദ്ദീൻ മുകളുവിള, ട്രഷറർ നൗഷാദ് നെല്ലിവിള കിഴക്കേതിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ സവാദ് പുത്തൻപറമ്പിൽ, ഷൈജു പുത്തൻവിള, പഴകുളം ബൈജു, അൻവർഷാ, അഹമ്മദ് യാസിൻ എന്നിവർ സന്നിഹിതരായിരുന്നു. PTL ADR Pusthakam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.