വീടുകൾക്കും പറമ്പിനും തീപിടിച്ചു

അടൂർ: പള്ളിക്കൽ മലമുകളിൽ രണ്ട്​ വീടുകൾക്ക്​ തീപിടിച്ചു. മലമുകൾ വടക്കതിൽ ബിനു, അയൽവാസിയും ബന്ധുവുമായ രാജൻ യോഹന്നാൻ എന്നിവരുടെ വീടുകൾക്കാണ്​ തീപിടിച്ചത്​. സമീപ പുരയിടത്തിലെ അടിക്കാടുകളും അവിടെ സൂക്ഷിച്ച് അട്ടിയിട്ട് വെച്ചിരുന്ന തടികൾ, പൊതിഞ്ഞുസൂക്ഷിച്ച പ്ലാസ്റ്റിക് ടാർപ്പായ, തുണിക്കെട്ടുകൾ, മെത്ത, ജനാല മറച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ കത്തിനശിച്ചു. അടൂരിൽനിന്ന്​ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷാനവാസിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേന സ്ഥലത്തെത്തി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.