പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

വടശ്ശേരിക്കര: നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച. ജലക്ഷാമം രൂക്ഷമായ പെരുനാട് കോട്ടൂപ്പാറ മലയിലെ ലിറ്റിൽ ഫ്ലവർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ്​ ചെയ്‌തുകയറ്റുന്ന പൈപ്പുപൊട്ടിയാണ് ജലം പാഴാകുന്നത്. ഉയർന്ന പ്രദേശമായതിനാൽ മഴക്കാലം കഴിയുമ്പോൾ മുതൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കോട്ടൂപ്പാറ. പൈപ്പുപൊട്ടിയതിനാൽ ജലവിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.