സൈക്കിൾ കാരവനിൽ കശ്മീരിലേക്ക് യാത്ര ചെയ്യുന്ന റെനീഷും കുടുംബവും
കോന്നി: ഏറ്റവും പാവപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിനായി സൈക്കിൾ കാരവനിൽ കശ്മീരിലേക്ക് യാത്ര ചെയ്യുകയാണ് വയനാട് സ്വദേശിയായ റെനീഷും കുടുംബവും. കൂടലിൽ ആണ് കാരവൻ നിർമിച്ചത്. കൂടൽ സ്വദേശിയായ ബൈജുവാണ് നിർമ്മാണത്തിന് പിന്നിൽ.
ലോകത്തിലെ തന്നെ ആദ്യത്തെ സൈക്കിൾ കാരവനും ലോകത്തിലെ ഏറ്റവും വലിയ ഡ്യുവൽ ഇലക്ട്രിക് കാരവനും ആണിത്. മൂന്നാഴ്ച എടുത്താണ് നിർമാണം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരായ അഞ്ചു കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കാരവനിൽ സഞ്ചരിക്കുകയാണ് യാത്രയുടെ ഉദ്ദേശം. ആദ്യ യാത്രയിൽ വയനാട്ടിൽ 22 സെന്റ് സ്ഥലം വാങ്ങുവാനും അതിൽ തറകൾ കെട്ടുവാനും റെനീഷിന് കഴിഞ്ഞു. തുടർ യാത്രയിൽ മിഷൻ വൺ റുപ്പി എന്ന ഇൻസ്റ്റഗ്രാം, യു ട്യൂബ്, ഫേസ് ബുക്ക് പേജുകൾ വഴി വിഡിയോകൾ ചെയ്ത് അതിൽ കിട്ടുന്ന വരുമാനം ഉപയോഗിച്ച് ബാക്കി വീടുകളുടെ നിർമാണം പൂർത്തിയാക്കി ഭിന്നശേഷിക്കാർക്ക് നൽകാനാണു ലക്ഷ്യമിടുന്നത്. രണ്ട് സൈക്കി ചേർത്താണ് കാരവൻ നിർമിച്ചത്. രണ്ടു സൈക്കിളിന്‍റെയും ഹാൻഡിലുകൾ ഒരേസമയം തിരിയുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിന് ഉറങ്ങുവാനും പാചകം ചെയ്യുവാനും അടക്കം ക്രമീകരണങ്ങൾ കാരവനിൽ ഉണ്ട്. കാരവൻ കഴിഞ്ഞ ദിവസം മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.