പു​ലി​പ്പേ​ടി; കാരയ്ക്കാകുഴിയിൽ കെണിക്ക് സമീപം പുലിയെത്തി

കോന്നി: കൂടൽ കാരയ്ക്കാകുഴിയിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ 8.20 ഓടെയാണ് ടാപിങ് തൊഴിലാളികൾ പുലിയെ കണ്ടത്. തൊഴിലാളികൾ ജോലിക്ക് പോകുമ്പോഴാണ് വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്ത് കൂടി പുലി നടന്നു നീങ്ങുന്നത് കണ്ടത്. ആളുകളെ കണ്ടതോടെ പുലി കാടിനുള്ളിലേക്ക് മറഞ്ഞു.

നാട്ടുകാർ വിവരം ഗ്രാമ പഞ്ചായത്ത് അംഗം ഷീനയെയും പാടം ഫോറസ്റ്റ് സ്റ്റേഷനിലും അറിയിച്ചു. തുടർന്ന് പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മുമ്പ് പുലി ഇറങ്ങിയതിനെ തുടർന്ന് വനപാലകർ പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിൽ ആടിനെ ഇരയായി കെട്ടിയിട്ട് കെണി ഒരുക്കിയിരുന്നു. ഇതിന് തൊട്ടടുത്തായാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മുമ്പ് പുലികളെ പിടികൂടിയിരുന്നു.

Tags:    
News Summary - Tiger approaches trap in Karaikkakuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.