പത്തനംതിട്ട: അധ്യാപകർ അഭിപ്രായം പറയാൻ പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭരണഘടന ലംഘനമാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള നിയന്ത്രണങ്ങളെ മറയാക്കി അധ്യാപക സംഘടനകളുമായി ഒരുവിധ ചർച്ചയുമില്ലാതെ ഏകപക്ഷീയമായി ഫോക്കസ് ഏരിയ സംബന്ധിച്ച തീരുമാനമെടുത്തത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും നിയമനടപടികളുമായി എ.എച്ച്.എസ്.ടി.എ മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇടതുപക്ഷം മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ജില്ല പ്രസിഡൻറ് ജിജി എം. സക്കറിയ, സെക്രട്ടറി പി. ചാന്ദിനി, ട്രഷറർ ബെനു ഐപ്പ്, മീന എബഹാം, കെ. ബിനു, സത്യപാലൻ, എസ്. ജ്യോതിസ്, ജിനു ഫിലിപ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.