കണ്ടെത്താൻ കഴിയാത്ത ഫയൽ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത്

പന്തളം: അഞ്ചുമണിക്കൂർ നീണ്ടുനിന്ന വിജിലൻസ് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത ഫയൽ വിജിലൻസ് സംഘം മടങ്ങിയശേഷം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണി മുതൽ പത്തനംതിട്ട വിജലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം നഗരസഭയിലെ എല്ലാ മുക്കും മൂലകളും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന വിവാദ ഫയലാണ്​ അന്വേഷണസംഘം മടങ്ങി മിനിറ്റുകൾക്കകം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്​. പുഴിക്കാട് സ്വദേശിയായ വ്യക്തിക്ക് ഇരട്ട ആനുകൂല്യം നൽകിയെന്ന പരാതിയെ തുടർന്നാണ് ശനിയാഴ്ച വിജിലൻസ് സംഘം നഗരസഭ ഓഫിസിലെത്തി പരിശോധന ആരംഭിച്ചത്. അഞ്ചുമണിക്കൂർ ഓഫിസിന്‍റെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചായിരുന്നു പരിശോധന. പിന്നീട് നഗരസഭ സൂപ്രണ്ട് ആർ. രേഖ ഫയൽ കണ്ടെത്തിയ വിവരം വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തിങ്കളാഴ്ച വിജിലൻസ് സംഘം നഗരസഭയി​ലെത്തി വിവാദ ഫയൽ ഏറ്റെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.